പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണം ; ഡിജിപിയുടെ പുതിയ സർക്കുലർ
Reporter: News Desk 30-Jan-2024
1,248
Share:
സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്വേശ് സാഹിബ് വീണ്ടും പൊലീസുകാർക്കായി സര്ക്കുലര് പുറത്തിറക്കി. പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് ഈ സർക്കുലറിലും പ്രധാനമായി പറയുന്നത്.
ഇതിനു മുമ്പും സമാനമായ രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
പൊലീസ് സേനാംഗങ്ങള് പൊതുജനങ്ങളുമായി ഇടപെടുമ്പോള് പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്ക്കുലറുകളില് പരാമര്ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില് വ്യക്തമാക്കുന്നത്.
എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാന് ബാധ്യസ്ഥരാണെന്നും സഭ്യമായ പദപ്രയോഗങ്ങള് മാത്രം ഉപയോഗിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപിയുടെ സര്ക്കുലറില് വ്യക്തമാക്കുന്നുണ്ട്.
മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര് ബോധവത്കരണ ക്ലാസുകള് നടത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കേണ്ടതുമാണെന്നും സര്ക്കുലറിലുണ്ട്.
കേരള പൊലീസ് ആക്ടിലെ സെക്ഷന് 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്ക്കും പൊലീസ് പ്രവര്ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില് ഇലക്ട്രോണിക് റിക്കാര്ഡുകള് എടുക്കാന് അവകാശമുണ്ട്. അതിനാല് പൊതുജനങ്ങള് പൊലീസ് പ്രവര്ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന് പാടില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്വേശ് സാഹിബ് പുറത്തിറക്കിയ ഉത്തരവില് പറയുന്നു.
സംസ്ഥാനത്ത് മഴ വീണ്ടും കനക്കും - തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് തുടന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാധ്യമങ്ങൾക്ക് വിലക്ക് - 2019ല് ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില് ചേര്ത്തിയിരുന്നു. സബ് രജിസ്ട്രാര് ഓഫീസില് ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
ഡെപ്യൂട്ടി തഹസില്ദാര് വിജിലന്സ് പിടിയില് - പ്രവാസി മലയാളിയുടെ ഭാര്യയുടെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്നങ്ങള് പരിഹരിക്കാന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്ദാര് വിജിലന്സ് പിടിയില്
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതി - ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വിൽഫർ. കഴിഞ്ഞ 16-ാം തിയതി ഇവർക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച്
സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ - പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം