ഇന്ത്യൻ സഞ്ചാരികൾക്ക് ഉൾപ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ സന്ദർശിക്കാൻ ഇനി വിസ വേണ്ട

യുഎഇ, സൗദി, ഖത്തർ‌, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്.

ആകാശ മാർ​ഗവും വിനോദ സഞ്ചാരത്തിനും ഇറാനിലേക്ക് യാത്ര ചെയ്യുന്നവർ‌ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. കര മാർ​ഗം ഇറാനിൽ പ്രവേശിക്കുന്നവർക്ക് വിസ ലഭിക്കേണ്ടതാണ്.

ഓർഡിനറി പാസ്‌പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, 15 ദിവസത്തിലധികം ദിവസം തങ്ങാൻ പദ്ധതിയിടുന്നവരും ആറ് മാസത്തിനിടെ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കുന്നവരും വിസയ്‌ക്ക് അപേക്ഷിക്കണമെന്നും ഇറാൻ അധികൃതർ അറിയിച്ചു.

രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഡൽഹിയിലെ ഇറാനിയൻ എംബസിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

RELATED STORIES