പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വാസ്തുദോഷങ്ങളുണ്ടെന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച വാസ്തുവിദഗ്ധന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

65 കോടി രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വാസ്തുവിദഗ്ധന്‍ ഖുഷ്ദീപ് ബന്‍സാല്‍ അറസ്റ്റിലായത്. അസം പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും സംയുക്ത സംഘം തിങ്കളാഴ്ച ഡല്‍ഹിയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസിലെ തുടര്‍നടപടികള്‍ക്കായി ഇയാളെ അസമിലേക്കു കൊണ്ടുപോയി. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സബര്‍വാള്‍ ട്രേഡിങ് കമ്പനി ഉടമ കമല്‍ സബര്‍വാളിന്റെ പരാതിയിലാണു നടപടി. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകനും കേസില്‍ പ്രതിയാണ്. ഇവര്‍ ചേര്‍ന്ന് കമല്‍ സബര്‍വാളില്‍നിന്ന് 65 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. എന്നാല്‍, കമല്‍ സബര്‍വാളിന് ഒരാളെ പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഖുഷ്ദീപ് ബല്‍സാല്‍ ഡല്‍ഹി പോലീസിനു നല്‍കിയ മൊഴി.

പാര്‍ലമെന്റിലെ െലെബ്രറി മന്ദിരത്തിന്റെ ദോഷം മൂലമാണ് കേന്ദ്രത്തില്‍ തുടര്‍ച്ചയായി സര്‍ക്കാരുകള്‍ നിലംപതിക്കുന്നതെന്ന് അവകാശപ്പെട്ട് 1997-ലാണ് ഖുഷ്ദീപ് ബല്‍സാല്‍ രംഗത്തെത്തിയത്. ഇതോടെ ഖുഷ്ദീപ് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു.

പാര്‍ലമെന്റിനും ലൈബ്രറി കെട്ടിടത്തിനുമിടയില്‍ ചെമ്പ് കമ്പികള്‍ ഭൂമിയ്ക്കടിയില്‍ സ്ഥാപിച്ചാല്‍ ദോഷം അകലുമെന്നും അതോടെ സര്‍ക്കാരുകള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പരിഹാരവും ഇയാള്‍ മുന്നോട്ടുവച്ചിരുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളിലെ കണ്‍സള്‍ട്ടന്റായും പ്രമുഖ വ്യവസായികളുടെ ഉപദേശകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.

RELATED STORIES