വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു

കർണാടക വനംവകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തിൽ ഇന്ന് ഒരാൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതായി മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡുകൾ ഉപരോധിച്ചുകൊണ്ടായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ എംഎൽഎയെ തടയുകയും എസ്പിക്കെതിരെ ഗോ ബാക്ക് മുദ്രവാക്യം വിളിക്കുകയും ചെയ്തു.

അതേസമയം കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധവുമായി വന്നു. മാനന്തവാടിയിൽ കടകൾ അടച്ചും നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

RELATED STORIES