ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ചുള്ള സ്രോതസ്സുകള്‍ വെളിപ്പെടുത്താതിരിക്കുന്നത് വിവരാവകാശങ്ങളുടെ ലംഘനമാണെന്നും വിവരങ്ങള്‍ അറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ വിധി പറയുകയായിരുന്നു സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത ധനസഹായം നൽകാൻ പദ്ധതി അനുവദിക്കുന്നു.പൗരന്റെ വിവരാകാശങ്ങളെ ലംഘിക്കുന്നുവെന്നും കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം നവംബർ രണ്ടിന് കേസിൽ വിധി പറയാൻ മാറ്റിവെച്ചിരുന്നു.

RELATED STORIES