എം.വി. ബാലകൃഷ്ണന്‍ കാസർഗോഡ് മത്സരിക്കാൻ ധാരണമായി

കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഔദ്യോഗികപ്രഖ്യാപനം സംസ്ഥാന കമ്മറ്റിയുടേതായിരിക്കും.

 സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗമായ ബാലകൃഷ്ണൻ 1984ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി.

 1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

എം.വി ബാലകൃഷ്ണന്‍ കെഎസ്.വൈ.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. സിപിഐ എം കയ്യൂര്‍ ചീമേനി ലോക്കല്‍ സെക്രട്ടറിയായിരിക്കെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ ചീമേനിയില്‍ അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത്. അതിക്രമത്തിനെതിരെ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

RELATED STORIES