താന്‍ ഹിന്ദി സിനിമകള്‍ കാണുന്നത് അവസാനിപ്പിച്ചതായി പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷാ

ഒരെ പോലെയുള്ള സിനിമകള്‍ കണ്ടു മടുത്തു. അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ക്കും മടക്കുമെന്ന് നടന്‍ വ്യക്തമാക്കി. കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെക്കാതെ നല്ല കാതലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ സിനിമ പ്രവര്‍ത്തകര്‍ തയാറാകണം.

ഇന്ത്യയിലെ ഹിന്ദി സിനിമക്ക് 100 വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു. പക്ഷെ കഴിഞ്ഞ 100 വര്‍ഷങ്ങളായി ഒരേ തരത്തിലുള്ള സിനിമകളാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്. ഇത് നിരാശപ്പെടുത്തുന്നു. അതിനാല്‍ ഹിന്ദി സിനിമ കാണുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. തനിക്ക് അവ ഒട്ടും ഇഷ്ടമല്ല. വളരെ വൈകാതെ തന്നെ പ്രേക്ഷകരും ഹിന്ദി സിനിമകള്‍ മടുത്തു തുടങ്ങും.

നമ്മുടെ സമൂഹത്തിന്റെ യാഥാര്‍ഥ്യം കാണിക്കേണ്ടത് ഗൗരവമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. പക്ഷെ ഇന്ന് ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായിട്ടാണ് കാണുന്നത്. ഇത് നിര്‍ത്തിയാല്‍ മാത്രമേ നമുക്ക് പ്രതീക്ഷയുള്ളൂ. പക്ഷേ ഇപ്പോള്‍ വളരെ വൈകിയെന്ന് എനിക്ക് തോന്നുന്നു. ആയിരക്കണക്കിന് ആളുകള്‍ കാണുന്ന സിനിമകളാണ് ഇവിടെ ഉണ്ടാകുന്നത്. ജനങ്ങള്‍ കാണുന്തോറും വീണ്ടും അത്തരം സിനിമകള്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കും. ഇത് എന്നുവരെ തുടരുമെന്ന് ദൈവത്തിന് അറിയാമെന്നും നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

RELATED STORIES