സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു

സോഷ്യൽ മീഡിയ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോ​ഗത്തിലേക്കും നയിച്ചേക്കാം.

ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ സ്വാധീനത്തെ കുറിച്ച് 2017ൽ ഒരു പഠനം നടത്തി.
7 മുതൽ 11 വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾക്ക് 0 നും 2 നും ഇടയിൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരേക്കാൾ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു.

പഠനത്തിൽ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവ 3 ആഴ്‌ചയ്‌ക്ക് 10 മിനിറ്റ് മാത്രം ഉപയോഗിക്കുന്ന പങ്കാളികൾക്ക് സാധാരണയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പങ്കാളികളുമായി താരതമ്യം ചെയ്യുമ്പോൾ വിഷാദവും ഏകാന്തതയും കുറഞ്ഞതായും കണ്ടെത്തി.

എപ്പോഴും ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കിൽ നിങ്ങൾ ഒരു സോഷ്യൽ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. ഇങ്ങനെ ഉള്ളവർ മറ്റ് പ്രധാന ജോലികൾ മാറ്റിവച്ച ശേഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. സോഷ്യൽ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തിൽ ഇവർ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം. ഇവർ സോഷ്യൽ മീഡിയയ്‌ക്ക് അടിമപ്പെട്ട് കഴിഞ്ഞതായി വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

നേരിട്ട് പരിചയമില്ലാതെ സോഷ്യൽ മീഡിയയിലൂടെ പരിചയമുള്ളവരുമായുള്ള ബന്ധം നിലനിർത്തിയില്ലെങ്കിൽ “ജീവിതം” നഷ്ടപ്പെടുമെന്ന ഭയമുള്ളവർ നിശ്ചയമായും സോഷ്യൽ മീഡിയ അഡിക്റ്റാണ്.

RELATED STORIES