കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന സൂചന നൽകി കെ സുരേന്ദ്രൻ

ഈ ലോക്സഭാ തെരഞ്ഞെടുപ്പോട് കൂടി യുഡിഎഫിന്റെ കഥ കഴിയും എന്നാണ് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിന്നീട് എൽഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാവും കേരളത്തിൽ നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് ഇല്ലാതായതോടെ ലീഗിന് ഇപ്പോൾ എങ്ങനെയെങ്കിലും കോൺഗ്രസിൽ നിന്ന് ചാടിയാൽ മതിയെന്ന അവസ്ഥയായി എന്നും കെ സുരേന്ദ്രൻ പരാമർശിച്ചു. കെപിസിസി അധ്യക്ഷന്റെ പരാമർശം പാർട്ടിക്കുള്ളിലെ പരസ്പര ബഹുമാനം എങ്ങനെയെന്ന് തെളിയിക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കോൺഗ്രസ് അധഃപതിച്ചു, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വിജയിക്കും. മാധ്യമ സർവേകളിൽ നിന്ന് തന്നെ ബിജെപിയുടെ ജനപിന്തുണ തെളിഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തിൽ ഉണ്ടെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

RELATED STORIES