കുപ്രസിദ്ധ ഗുണ്ടാതലവൻ ‘സിംപിള്‍’ അറസ്റ്റിൽ; മെഡിക്കൽ കോളേജിലും തോക്കുമായെത്തി ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം മേഖലയിൽ വീടുകളിൽ കയറി തോക്ക് ചൂണ്ടി സ്വർണവും പണവും കവരുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ അറസ്റ്റിൽ.

വർക്കല ഞെക്കാട് നിന്നാണ് സിംപിൾ എന്ന സതീഷ് സാവൻ പിടിയിലായത്. തിരുവനന്തപുരം ജില്ലാ റൂറൽ ഡെന്‍സാഫ് ടീം അതിസാഹസികമായി പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ഗാർഡിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സതീഷ് സാവൻ. മൂന്ന് കൊലപാതക കേസുകൾക്ക് പുറമെ വധശ്രമം, മോഷണം, പിടിച്ചുപറി മയക്കുമരുന്ന് വിൽപ്പന തുടങ്ങി 90-ലധികം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഡെന്‍സാഫ് സംഘം കല്ലമ്പലം പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു മെഡിക്കൽ കോളേജ് അത്യാഹിത വിഭാ​ഗത്തിനുള്ളിൽ തോക്കുമായി ഇയാൾ പ്രവേശിച്ചത്. എന്നാൽ ജീവനക്കാരുടെ പിടിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതെ തുടർന്നാണ് ഇയാളെ പിന്തുടർന്ന് പിടിക്കാൻ പൊലീസ് തീരുമാനിച്ചത്.

RELATED STORIES