ആര്‍സി ബുക്ക് അച്ചടിച്ചതിനുള്ള പ്രതിഫലം നല്‍കാത്തതിനാല്‍ പ്രസുകള്‍ പ്രിന്‍റിംഗ് നിര്‍ത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 20 ലക്ഷത്തോളം ആര്‍സി ബുക്കിനുള്ള അപേക്ഷകള്‍

കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസുകള്‍ക്ക് കുടിശിക നല്‍കാത്തതിനാല്‍ ആര്‍സി ബുക്ക് അച്ചടി നിര്‍ത്തിവച്ചിരിക്കുകയാണ്. 13.50 കോടി രൂപയാണു പ്രസുകള്‍ക്കു നല്‍കാനുള്ളത്.

40,000 ആര്‍സി ബുക്കുകള്‍ ദിവസവും അച്ചടിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ആര്‍സി ബുക്ക് അയച്ച ഇനത്തില്‍ തപാല്‍ വകുപ്പിനു നല്‍കാനുള്ളത് അഞ്ചു കോടി രൂപയാണ്. കഴിഞ്ഞ ആറുമാസമായി പണം നല്‍കുന്നില്ല. ഇതിനു കാരണമായി പറയുന്നത് സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ്.

RELATED STORIES