ഗായകൻ ജി വേണുഗോപാല്‍ അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത

ഗായകൻ ജി. വേണുഗോപാലിന്റെ പേരില്‍ ഫെയ്സ്ബുക്ക് പേജിലൂടെ വ്യാജ വാർത്ത. ഗായകൻ അന്തരിച്ചുവെന്ന വ്യാജ വാർത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വേണുഗോപാലിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഗായരായ ചിത്ര, റിമി ടോമി, സംഗീത സംവിധായകൻ ശരത്, നടൻ മോഹൻലാല്‍ എന്നിവർ ദുഃഖത്തോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് വ്യാജവാർത്ത പ്രചരിക്കുന്നത്.

വ്യാജവാർത്തകള്‍ പ്രചരിച്ചതോടെ ഗായകന് കോളുകളുടെ പ്രവാഹമാണെന്നാണ് വിവരങ്ങള്‍. 'പ്രിയതാരം വേണുഗോപാല്‍ അന്തരിച്ചു' എന്നാണ് ഒരു പേജിലെ പോസ്റ്റ്.

ദിവസങ്ങള്‍ക്ക് മുൻപ് പത്രപ്രവർത്തകനും സിനിമ, സീരിയല്‍, നാടക നടനുമായിരുന്ന വേണു ജി എന്ന ജി വേണുഗോപാല്‍ അന്തരിച്ചിരുന്നു.

വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വേണുജിയുടെ മരണത്തിൻ്റെ ചുവടുപിടിച്ചാണ് ഗായകൻ വേണുഗോപാലിന്റെ പേരില്‍ വ്യാജവാർത്തകള്‍ പ്രചരിക്കുന്നത്

RELATED STORIES