കുവൈറ്റിൽ വീണ്ടും തീപിടുത്തം

കുവൈത്തിലെ ലേബർ ക്യാമ്പിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് ഇപ്പോൾ കുവൈറ്റിലെ തന്നെ മെഹബൂലയിലെ കെട്ടിടത്തിൽ വീണ്ടും തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തെ തുടർന്ന് 9 പേർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ എല്ലാവരും ഇന്ത്യക്കാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റ 9 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ഇന്ന് രാവിലെയാണ് മെഹബൂലയിലെ ബ്ലോക്ക് ഒന്നിൽ തീപിടുത്തം ഉണ്ടായത്.

രണ്ടു നില കെട്ടിടത്തിലേക്ക് തീ പടർന്നു കയറിയത് കണ്ടതിനെ തുടർന്ന് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി അറിയിച്ച ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയതായും അറിയിച്ചിട്ടുണ്ട്.


RELATED STORIES