സ്മാര്‍ട്ട് മീറ്റര്‍ : അധിക ബാധ്യത വൈദ്യുതി ബില്ലില്‍ കൂടി ജനങ്ങള്‍ നല്‍കണം

കേരളം സ്വന്തമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ബാധ്യത പൊതുജനങ്ങള്‍ നല്‍കണം. 8205 കോടി രൂപ സ്മാര്‍ട്ട് മീറ്ററിന് കേന്ദ്ര സഹായം കിട്ടും. പക്ഷേ കേന്ദ്ര മാതൃക നടപ്പാക്കാത്തതിനാല്‍ 15 ശതമാനം സബ്‌സിഡി കിട്ടില്ല. നഷ്ടപ്പെടുന്ന സബ്‌സിഡി തുക 1226 കോടിയാണ്. ഈ തുക കൂടി വൈദ്യുതി ബില്ലില്‍ ജനങ്ങള്‍ നല്‍കേണ്ടി വരും.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വന്‍കിട വ്യവസായങ്ങള്‍ക്കുമാണ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുക. മൂന്ന് ലക്ഷം കണക്ഷന്‍ വരുമിത്. ചെലവ് മുഴുവന്‍ ഉപയോക്താക്കളും വഹിക്കണം. കേന്ദ്ര പദ്ധതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വച്ചവര്‍ക്ക് മാത്രമേ ബാധ്യത വരുമായിരുന്നുള്ളൂ. 277 കോടിയാണ് ഒന്നാം ഘട്ടത്തിലെ ചെലവ്. ഇത് കെ.എസ്.ഇ.ബി നല്‍കിയ ശേഷം മുഴുവന്‍ പേരുടെയും വൈദ്യുതി ബില്ലില്‍ ഉള്‍പ്പെടുത്തും. രണ്ടാം ഘട്ടത്തിലാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സ്ഥാപിക്കുക.

RELATED STORIES