ഡോ. ഷിനു കെ. ജോയിക്ക്  എം. കോമിന് ഒന്നാം റാങ്കോടുകൂടി ഗോൾഡ് മെഡൽ

പന്തളം: ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പാൾ ഡോ. ഷിനു കെ. ജോയിക്ക് അമൃതാ വിശ്വവിദ്യാപീഠത്തിൽ  നിന്നും M.com ന് ഒന്നാം റാങ്കോടുകൂടി ഗോൾഡ് മെഡൽ  നേടിയിരിക്കുന്നു. പത്തനംതിട്ട തിരുവല്ല കുറ്റൂർ കിണറ്റുകാലാ പുത്തൻപുരക്കൽ കെ.എ. ജോയി മോളമ്മാ ജോയി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ മകനാണ്. സഹോദരി ഷൈനി ജോജി  കുടുംബമായി  അമേരിക്കയിൽ താമസിക്കുന്നു. 

വ്യത്യസ്ത നിലകളിൽ നിരവധി കഴിവുകളും സുവിശേഷ പ്രവർത്തനത്തിൽ മുൻപന്തിയിലുമാണ് ഡോ. ഷിനു കെ. ജോയി.  പ്രസംഗകൻ, അധ്യാപകൻ, സംഘാടകൻ എന്നീ നിലകളിൽ ഡോ. ഷിനു കെ. ജോയി മിക്കയിടങ്ങളിലും  ശ്രദ്ധാലുവാണ്.

ബാല്യക്കാലം ഹരിയാനയിലെ ഫരിദാബാദിൽ ജനിച്ചു വളർത്തപ്പെട്ടു. തുടർ വിദ്യാഭ്യാസത്തിനായി വിവിധ സ്ഥലങ്ങളിൽ താൻ കടന്നു പോകുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ ഖത്തറിൽ കുടുംബമായി താമസിച്ച് ദോഹാ ഐ.പി.സി സഭയുടെ അസോസിയേറ്റ് ശുശ്രൂക്ഷകനായി  സേവനമനുഷ്ഠിച്ചു വരുന്നു. 

വിവിധ ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ള പ്രതിഭകൂടിയാണ് വിജയേതാവ്. ഭാര്യ നിഷ  സ്റ്റാഫ് നേഴ്സായി ദോഹയിൽ സേവനം ചെയ്യുന്നു.

മക്കൾ: ടെസ്സ, റ്റിയാന.

RELATED STORIES