വീട്ടുകാരോട് പറഞ്ഞത് ന്യൂസിലൻഡിൽ ജോലി കിട്ടിയെന്ന് : അന്വേഷിച്ച് ചെന്നപ്പോൾ യുവാവ് കൊച്ചിയിൽ

വിദേശത്താണെന്നു വീട്ടുകാരോട് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ എറണാകുളത്തു നിന്നു കണ്ടെത്തി.

എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇടുക്കി എഴുകുംവയൽ സ്വദേശി കഴിഞ്ഞ ഒന്നിനാണു ന്യൂസീലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്.

വീട്ടുകാർ എല്ലാവരും ചേർന്ന് യുവാവിനെ വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.

ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും വിദേശത്തുള്ള ഫോട്ടോകൾ അയച്ചു നൽകിയിരുന്നു. 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തിൽ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

RELATED STORIES