ഒറ്റ പ്രസവത്തിലൂടെ നാല് പെൺകുട്ടികൾക്ക് ജന്മം നൽകിയ ചൈനീസ് മാതാപിതാക്കൾക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനം
Reporter: News Desk 06-Sep-2024666
കുട്ടികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമായി സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച ചൈനീസ് ദമ്പതികൾക്ക് നേരെയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് രൂക്ഷ വിമർശനം.
തങ്ങൾക്ക് ഇപ്പോഴുണ്ടായ നാല് പെൺകുട്ടികളെ കൂടാതെ ആദ്യ പ്രസവത്തില്‍ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 23 -ന് ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ വെച്ച് ലി എന്ന യുവതിയാണ് നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാൽ ആശുപത്രിയിൽ തീവ്രപരിചന വിഭാഗത്തിലാണ് കുഞ്ഞുങ്ങളുള്ളത്.
ന്ധിയാണ് തങ്ങളെ വലയ്ക്കുന്നതെന്നും ഇവർ കൂട്ടിചേര്‍ത്തു. താനും ഭാര്യയും ഷെൻഷെനിലെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നും തങ്ങളുടെ മൊത്തം വരുമാനം പ്രതിമാസം 10,000 യുവാൻ (US$1,400) മാത്രമാണെന്നും ചെൻ പറയുന്നു. എന്നാൽ പ്രസവശേഷം, കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനാൽ ഭാര്യ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാല്‍ സാമ്പത്തികമായി സഹായിക്കണമെന്ന് ഇരുവരും അപേക്ഷിച്ചു.
വീഡിയോ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായെങ്കിലും വലിയ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്. കുട്ടികളെ നല്ല രീതിയിൽ സംരക്ഷിക്കാൻ ശേഷിയില്ലാത്തവർ എന്തിനാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് എന്നായിരുന്നു ഉയർന്നുവന്ന പ്രധാന ചോദ്യം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. നിലവില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്ളപ്പോള്‍ എന്തിനായിരുന്നു മറ്റ് നാല് കുട്ടികളെ കൂടി ആഗ്രഹിച്ചതെന്ന് ചിലര്‍ രൂക്ഷമായി ചോദിച്ചു. എന്നാൽ ഈ വിമർശനങ്ങളോടൊന്നും ദമ്പതികൾ ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.