ശാരോൻ കൺവൻഷന് അനുഗ്രഹ സമാപ്തി

തിരുവല്ല ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ നവംബർ 25 ന് ആരംഭിച്ചു ന്യൂതനവും വിപുലമായ ഒരുക്കങ്ങൾ ആണ് ഈ വർഷത്തെ കൺവൻഷന് കൗൺസിൽ ഒരുക്കിയിരുന്നത് യഥാസ്ഥാനപ്പെടുക പുതുക്കം പ്രാപിക്കുക (ആമോസ് 9:12-14 ) വിഷയത്തെ ആസ്പദമാക്കിയുള്ള സന്ദേശങ്ങൾ മഹാസമ്മേളനങ്ങളിൽ സംബന്ധിച്ച ജനത്തിന് ആത്മതപനത്തിനും ആത്മനിറവിനും ഇടയാക്കി സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടികുഞ്ഞ്, എം പി ജോസഫ്, ഷാജി പാപ്പച്ചൻ, സാം ദാനീയേൽ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച സഭാ യോഗത്തിൽ മാനേജിംഗ് കൗൺസിൽ ജനറൽസെക്രട്ടറി പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ സങ്കീർത്തനം വായിച്ചു കർത്തൃമേശയും വചനശുശ്രൂഷയും അന്തർദേശീയ പ്രസിഡന്റ് & സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, റവ ജോൺ തോമസ് എന്നിവർ ശുശ്രൂഷ നിർവഹിച്ചു പാസ്റ്റർ വർഗീസ് ജോഷ്വായും പാസ്റ്റർ സാം ജി കോശിയും പ്രബോധന സന്ദേശം നൽകി.നാഷനൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സന്തോഷ് തര്യൻ പാസ്റ്റർ ഏബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

സമാപന സന്ദേശം അന്തർദേശീയ സെക്രട്ടറി റവ പാസ്റ്റർ ജോൺ തോമസ് നൽകി ദൈവ ജനം യഥാസ്ഥാനപ്പെട്ടു ആത്മ പകർച്ചയ്ക്കായി മടങ്ങി വരേണ്ട കാലമാണെന്ന് ഓർമ്മിപ്പിച്ചു മുൻ സെക്രട്ടറി പാസ്റ്റർ സി വി ജോണിന്റെ പ്രാർത്ഥനയോടെ ഈ വർഷത്തെ കൺവൻഷൻ സമാപിച്ചു

RELATED STORIES