പാസ്റ്റർ വി.എ വർഗീസ് നിര്യാതനായി

ചിക്കാഗോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ചിക്കാഗോയുടെ ഭാര്യ പിതാവ് പാസ്റ്റർ വി എ വർഗീസ് (84) ഗ്രീൻബേ വിസ്കോൺസിനിൽ നിര്യാതനായി.

ഭാര്യ: മേരിക്കുട്ടി വർഗീസ്,  മക്കൾ: ഷൈനി, ഷിനു (എബ്രഹാം വർഗീസ്), ഷീന ലൂയി ചിക്കാഗോ, ജോജി, മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്. ഗ്രഗറി , കെസിയ, റേച്ചൽ, ഹാന്നാ, ജെസീക്ക,സാറ, ജെസയാ, എലിസബെത് എന്നിവരാണ് കൊച്ചുമക്കൾ. കോട്ടയം പയ്യപ്പാടി ചേരാൻപേരിൽ കുടുംബാംഗമാണ്. ദീർഘകാലം എറണാകുളം എച്ച്എംടി ജീവനക്കാരനായിരുന്നു. 1993 ലാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.

സംസ്കാര ശുശ്രൂഷകൾ ഡിസംബർ 6 വെള്ളിയാഴ്ചയും 7 ശനിയാഴ്ചയും ആയി ഗ്രീൻബെയിൽ  നടക്കും.

 

RELATED STORIES