ഡോ.ഗ്ലാഡിസ് ബിജു ജോർജ്ജിന് ഇൻറർനാഷണൽ വുമൺ ഐക്കൺ അവാർഡ്

കൊല്ലം: ഡോ.ഗ്ലാഡിസ് ബിജു ജോർജ്ജിന് ഇൻറർനാഷണൽ വുമൺ ഐക്കൺ അവാർഡിന് അർഹയായി. ഇന്ത്യ സ്റ്റാർ വേൾഡ് റിക്കോർഡ് അവാർഡ്, റൈസിംഗ് സ്റ്റാർ വേൾഡ് ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് എന്നിവ ലഭിച്ചു 

ഡോ.ഗ്ലാഡിസ് ബിജു ജോർജ്ജിന്റെ 350 ലധികം ലേഖനങ്ങൾ വ്യത്യസ്തമായ 20 ലധികം പബ്ലിക്കേഷനുകളിൽ പ്രസിദ്ധീകരിച്ചിരുന്നു 'നിരാശയാൽ ഭാരപ്പെട്ടവരാണോ',  'ദ ലൈഫ് ഓഫ് എ പാസ്റ്റേഴ്സ് കിഡ്സ്' എന്നിങ്ങനെ പ്രചോദന്മാകമായ രണ്ടു പുസ്തകങ്ങൾ നിലവിൽ ഗ്ലാഡിസ് രചിച്ചുകൊണ്ടിരിക്കുന്നു. ഗ്ലാഡിസിൻെറ ശ്രദ്ധേയമായ സമർപ്പണവും നല്ല സ്വാധീനമുള്ള എഴുത്തുമാണ് സാഹിത്യത്തിൽ ആഗോള അംഗീകാരം നേടിക്കൊടുത്തത്.

റൈസിംഗ് സ്റ്റാർ ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിലേക്ക് 'അസാധാരണമായ സാഹിത്യ സംഭാവനകളുള്ള ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരി' എന്ന തലക്കെട്ടിലാണ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊല്ലം മരക്കുളം സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ബിജു ജോർജ്ജിന്റെയേയും സുജ ബിജുവിന്റെയേയും ഇളയ മകളാണ് ഗ്ലാഡിസ് ബിജു ജോർജ്ജ്. ഏക സഹോദരി ലിഡിയ ബിജു.

RELATED STORIES