സംസ്ഥാനത്ത് ഡെഡ് മണി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

അനന്തരാവകാശികള്‍ ഇല്ലാതെ മരിച്ചവരുടെ സ്വത്തും നിക്ഷേപവും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തൃശൂരിലാണ് സംഭവം. തൃശൂര്‍ മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരിക്കുന്നത്. 5,000 രൂപ മുടക്കിയാല്‍ ഒരുകോടി രൂപവരെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും പണം വാങ്ങിയതായി പരാതിയിലുണ്ട്.

തട്ടിപ്പിനിരയായ പ്രവാസിയായ തൃശൂര്‍ ആനന്തപുരം സ്വദേശി മോഹനന് നഷ്ടപ്പെട്ടത് 45 ലക്ഷം രൂപയാണ്. ദീര്‍ഘകാലമായി നിക്ഷേപം നടത്തുകയായിരുന്നുവെന്നാണ് മോഹനന്‍ അറിയിച്ചത്.

RELATED STORIES