ഡോ. ഏബ്രഹാം വെൺമണിയുടെ പുതിയനിയമ സർവേ പ്രകാശനം ചെയ്തു

ചെങ്ങന്നൂർ: പാസ്റ്റർ ഡോ. ഏബ്രഹാം വെൺമണി എഴുതിയ പുതിയനിയമ സർവേ എന്ന പുതിയ ഗ്രന്ഥം വെൺമണിയിൽ നടന്ന തേജസ് മിനിസ്ട്രിയുടെ പ്രത്യേക യോഗത്തിൽ, പാസ്റ്റർ ഷാജൻ ജേക്കബ്, പാസ്റ്റർ ജോൺ മാമ്മൻ സാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ഈ പഠനം വചന പഠിതാക്കളായ എല്ലാ ദൈവമക്കൾക്കും അധ്യാപകർക്കും ആത്മീയ അറിവിനും വളർച്ചയ്ക്കും ശുശ്രൂഷയുടെ അനുഗ്രഹത്തിനും നിദാനമാകുമെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് ജോൺ മാമ്മൻ സാർ പ്രസ്താവിച്ചു. 

പ്രസാധകർ : തേജസ് മിനിസ്ട്രീസ്, വെൺമണി; ചെങ്ങന്നൂർ 

വില: 200/-  Mob: 9447908196

RELATED STORIES