മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ
Author: ജെറി പൂവക്കാല
Reporter: News Desk
02-Sep-2025
Reporter: News Desk
തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു) View More