ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്
Reporter: News Desk
20-Apr-2024
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു . View More