കുർബാന തർക്കം സമവായത്തിലേക്ക് ; നാളെ സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി

ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത കുർബാന നടത്താനും തീരുമാനം. നാളുകളായുള്ള തർക്കത്തിന് ആണ് നീണ്ട ചർച്ചകൾക്കും പ്രധിഷേധങ്ങൾക്കും ഒടുവിൽ പരിഹാരം ആകുന്നതു. നാളെ സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി പറഞ്ഞു.

ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത കുർബാന നടത്താനും തീരുമാനമായി. പ്രധിഷേധം ഉയർന്നാൽ വീണ്ടും ചർച്ചകൾ നടത്തി കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി ഭാരവാഹികൾ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി ചർച്ച നടത്തി. വിമതർക്ക് അന്ത്യശാസനം നൽകിക്കൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശത്തിനെതിരെ അലമായ മുന്നേറ്റ സമിതി രംഗത്തെത്തിയിരുന്നു.

എന്നാൽ ആ വീഡിയോ കഴിഞ്ഞ സിനഡ് യോഗം ചേർന്നതിനു ശേഷം ചിത്രീകരിച്ചതാണെന്നും പുറത്തിറക്കിയത് വൈകിയാണെനും ബിഷപ് പറഞ്ഞതായി അൽമായ മുന്നേറ്റം പറഞ്ഞു. 35ൽ 34 രൂപതകളിലും ഏകീകൃതകുർബാന നടപ്പിലാക്കി കഴിഞ്ഞു. സഭയുടെ കേന്ദ്ര രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് നടപ്പിലാക്കാതിരുന്നത്.

RELATED STORIES