യുവാവിനെ താന്‍ ജോലി ചെയ്യുന്ന ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ലേഡി ഡോക്ടര്‍ ലൈംഗികാവയവം മുറിച്ചുമാറ്റി

ബീഹാറിലെ സരണില്‍ നടന്ന സംഭവത്തില്‍ യുവതിക്കെതിരേ കൊലപാതകശ്രമം അടക്കമുള്ള കുറ്റം ചുമത്തി കേസെടുത്തു. പരിക്കേറ്റ യുവാവ് പാറ്റ്‌ന മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മധുര ബ്ലോക്കിലെ വാര്‍ഡ് നമ്പര്‍ 12 ലെ കൗണ്‍സിലര്‍ വേദപ്രകാശിനാണ് പരിക്കേറ്റത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാവുമായി തനിക്ക് ബന്ധമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. ജൂലൈ 1 ന് ഒരു രജിസ്റ്റര്‍ വിവാഹത്തിന് യുവതി യുവാവിനെ സമ്മതിപ്പിച്ചിരുന്നെങ്കിലും വേദപ്രകാശ് എത്തിയില്ല. തുടര്‍ന്ന് യുവതി യുവാവിനെ തന്റെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തുകയൂം മരുന്ന് കുത്തിവച്ചു മയക്കിയ ശേഷം അവന്റെ ജനനേന്ദ്രിയം വെട്ടിമാറ്റുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കട്ടിലില്‍ യുവാവിനെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി തന്നെ പോലീസിനെയും ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി കത്തി കൈമാറുകയും ചെയ്തു.

ഹാജിപൂരില്‍ നിന്നുള്ള 25 വയസ്സുകാരിയായ ഡോക്ടര്‍യുവതി മധുരയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. ഇരയും അവിവാഹിതനാണ്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതി മൊഴി കൊടുത്തിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് തന്നെ ലൈംഗികമായി ഇയാള്‍ ഉപയോഗിക്കുകയായിരുന്നു എന്നും രണ്ടു തവണ താന്‍ ഗര്‍ഭഛിദ്രത്തിന് ഇരയാകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു. എന്നിട്ടും വിവാഹംകഴിക്കാന്‍ കൂട്ടാകാതിരുന്നതോടെയാണ് ഈ കൃത്യം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.


RELATED STORIES