സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ മേഖലയില്‍ യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്തരിച്ച കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ രാഷ്ട്രീയ ശക്തികേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം. View More
മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും എ.കെ ശശീന്ദ്രനും ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വായു സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് . View More
കെപിസിസി യോഗത്തില്‍ നിന്ന് തനിക്കെതിരെ വാര്‍ത്ത ചോര്‍ത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ഉന്നയിച്ച പരാതിയില്‍ അന്വേഷണത്തിന് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ മറികടന്ന് സൂപ്പര്‍ പ്രസിഡന്റായി സതീശന് പ്രവര്‍ത്തിക്കുന്നുവെന്ന വിമർശനമാണ് ഭാരവാഹി യോഗത്തിൽ ചിലർ ഉന്നയിച്ചത്. ഇത് പുറത്തുവിട്ട മൂന്നു ജനറൽ സെക്രട്ടറിമാർക്കെതിരെ നടപടി വേണമെന്ന് സതീശൻ നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. ഇവരെല്ലാം കെ.സുധാകരനുമായി അടുത്ത് നിൽക്കുന്നവരാണ്. ഇതിന് മുൻപ് ഇരുവരും തമ്മിൽ പൊതുവേദികളിൽ വച്ചുണ്ടായ അസ്വാരസ്യങ്ങൾ പരസ്യമായതുമാണ്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് കെ.സുധാകരൻ്റെ പുതിയ നീക്കം. View More
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത്. സഹോദരനൊപ്പം പോകുമ്പോഴായിരുന്നു തട്ടികൊണ്ടു പോകല്‍. അടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തി View More
വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയില്‍ കനത്ത വെള്ളക്കെട്ട് കാരണമാണ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണുര്‍ വേണാട് ചാലക്കുടി വരെ മാത്രം. View More
രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. View More