ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ ; പെണ്‍കുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്ന് പൊലീസ്

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി വ്യക്തമാക്കി പൊലീസ്. ആദിത്യക്ക് പ്രായപൂർത്തിയാകും മുൻപാണ് പീഡനം നടന്നത് എന്നും വിവിധ ഇടങ്ങളില്‍ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം പെൺകുട്ടിയുടെ ആൺ സുഹൃത്ത് ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. വർക്കലയില്‍ അടക്കം പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.

ഇത് കൂടാതെ ബിനോയിയുടെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പോലീസ് വീണ്ടെടുത്തു. ബിനോയ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ആണ് പുറത്തു വരുന്ന സൂചന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൂടുതല്‍ തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ബിനോയിയെ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.


RELATED STORIES