ആദായ നികുതി വകുപ്പ് പരിശോധനയില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പത്ത് ദിവസത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ധീരജ് സാഹു
Reporter: News Desk
16-Dec-2023
ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉയരുന്നത്. അതില്‍ വേദനയുണ്ട്. പണം തന്റെ കമ്പനിയുടേതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നൂറ് വര്‍ഷത്തിലേറെയായി തങ്ങള്‍ മദ്യവ്യാപാരം നടത്തുന്നു. താന്‍ രാഷ്ട്രീയത്തിലായതിനാല്‍ ബിസിനസില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. കുടുംബമാണ് ബിസിനസ് ശ്രദ്ധിച്ചിരുന്നതെന്നും സാഹു വ്യക്തമാക്കി. View More