ചവറ കുടുംബക്കോടതി മുൻ ജഡ്ജി വി ഉദയകുമാറിനെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു
Reporter: News Desk
27-Aug-2025
കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഉയർന്ന ആരോപണങ്ങൾ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായത് മോശം പെരുമാറ്റമാണെന്നും കമ്മിറ്റി വിലയിരുത്തി.
View More