ഇടതു ഭരണത്തില്‍ അയ്യപ്പന്‍ പോലും കൊള്ളയടിക്കപ്പെട്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്
Reporter: News Desk 04-Oct-202544

എറണാകുളം വൈഎംസിഎ ഹാളില്‍ ബിജെപി എറണാകുളം സിറ്റി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണപാളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാണ്.
ശബരിമലയുടെ സ്വര്‍ണം കടത്തിക്കൊണ്ടു പോകലല്ല നടന്നിരിക്കുന്നത്, മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേഖകളില്‍ ക്രമക്കേട് നടന്നതിനൊപ്പം തന്നെ തിരുത്തപ്പെട്ടിട്ടുമുണ്ട്. ഇവ രണ്ടും ക്രിമിനല്‍ കുറ്റമാണ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനെ പ്രതി ചേര്‍ത്ത് കേസെടുക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ആചാരവിശ്വാസ സംഗമത്തിന്റെ പേരില്‍ ഇടതുസര്‍ക്കാരിന്റെ ചെമ്പ് പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ അയ്യപ്പ വിഗ്രഹം പോലും സുരക്ഷിതമല്ല, സ്വര്‍ണം കടത്തിക്കൊണ്ടുപോയത് ദേവസ്വം കമ്മിഷണറുടെ അനുമതി നേടിയ ശേഷമല്ല. സ്വര്‍ണം ഉരുക്കിയത് ദുരൂഹമാണെന്നും അത് കമ്മിഷണര്‍ കണ്ടെത്തിയതുകൊണ്ടാണ് ഈ വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷംകൊണ്ട് കേരളത്തിലെ ജനങ്ങളെ തീവെട്ടിക്കൊള്ള നടത്തിയ സര്‍ക്കാര്‍ അതേ കൊള്ള തന്നെയാണ് ശബരിമലയിലും നടത്തിയതെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു അധ്യക്ഷനായി.
RELATED STORIES
കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് - സെപ്റ്റംബർ 26 നാണ് സാം ജോർജ് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളുകയായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായി ആയിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം.
News Desk04-Oct-2025ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി - ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്ന് ജയറാം പ്രതികരിച്ചു. 2019 മാർച്ചിൽ ചെന്നൈയിൽ നടത്തിയ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തു വരുന്നത്. 1999ൽ വിജയ് മല്യ സംഭാവനയായി നൽകിയ 30 കിലോ സ്വർണം ഉപയോഗിച്ചാണ് ശബരിമലയുടെ ശ്രീകോവിൽ, മേൽക്കൂര, ദാരുശിൽപ്പങ്ങൾ സ്വർണം പൂശിയിരുന്നത്. 2018 ൽ വാതിൽപ്പടിയിൽ പൊതിഞ്ഞ സ്വർണപാളിയുടെ തിളക്കം കുറഞ്ഞുവെന്ന് പറഞ്ഞ്
News Desk04-Oct-2025ഗായകൻ പട്ടം സനിത്തിനെ ആദ്യാക്ഷര വേദിയിൽ ആദരിച്ചു - ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഗുരു ദക്ഷിണ നൽകി ദേശീയ ബാലതരംഗം സംഘടിപ്പിച്ച ചടങ്ങിൽ കെ മുരളീധരൻ ആദരിക്കുന്നു.റ്റി.ശരത്ചന്ദ്രപ്രസാദ് സമീപം.കേരള ഗാന്ധി സ്മാരക നിധിയിൽ ദേശീയ ബാലതരംഗം സംഘടിപ്പിച്ച ആദ്യാക്ഷരം വേദിയിലാണ് ആദരവ് നല്കിയത്.ഗാന്ധി സ്മാരക സമിതി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത ചടങ്ങിൽ വഹിച്ചു.
News Desk03-Oct-2025ജാപ്പനീസ് എന്‍സെഫലൈറ്റിസ്, സംസ്ഥാനത്ത് മറ്റു ജില്ലകളിലും വ്യാപിക്കുന്നു - കൊതുകുകടിയിലൂടെ പകരുന്ന രോഗമാണിത്. ഈ ജില്ലകളിലെ ഒന്നു മുതല്‍ 15 വയസ്സുവരെ പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്കാണ് ഈ രോഗം ബാധിക്കുന്നതെന്നതിനാല്‍ ഈ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ജെഇ ക്യാച്ച് അപ്പ് വാക്സിനേഷന്‍ കാംപെയ്ന്‍. ഒന്‍പത്-12 മാസത്തിലും 16-24 മാസത്തിലുമായി രണ്ട് ഡോസുകള്‍ നല്‍കുന്ന സ്ഥിരം കുത്തിവെപ്പ് പരിപാടിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പ് നടപടിയായാണ് ക്യാച്ച് അപ്പ് വാക്സിനേഷനാരംഭിക്കുന്നത്. ഇതിലൂടെ എടുക്കാത്തവര്‍ക്ക് നല്‍കാനും ഇനി വരുന്നവര്‍ക്ക് കൃത്യസമയത്ത് നല്‍കി പട്ടിക സമ്പൂര്‍ണമാക്കാനുമാകും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍
News Desk03-Oct-2025വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം - ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാൻ ഞങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മക്കൾ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങൾക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നെഞ്ചിൽ നിന്നും കണ്ണീർ വരുത്താൻ സാധിക്കും. അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ചെയ്യേണ്ടത് ഉദ്യോഗസ്ഥർ ചെയ്യുക. ഇല്ലെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കും', എന്നായിരുന്നു
News Desk03-Oct-2025ആലപ്പുഴ ജില്ലയിൽ എയിംസ് സ്ഥാപിക്കാനുള്ള ആവശ്യവുമായി പ്രാദേശിക ജനകീയ കൂട്ടായ്മകൾ - ആലപ്പുഴയിൽ തന്നെ എയിംസ് സ്ഥാപിക്കാൻ നിരവധി സാധ്യതകളുണ്ടെന്ന് ജനകീയ കൂട്ടായ്മകൾ ചൂണ്ടിക്കാണിക്കുന്നു. വി.എസ്. സർക്കാരിന്റെ കാലത്ത് ഇൻഫോ പാർക്കിനായി എടുത്തെങ്കിലും പുരോഗതി കൈവരിക്കാതെ പോയ ഗാന്ധി സ്മൃതിവനത്തിലെ 174.79 ഹെക്ടർ ഭൂമിയാണ് എയിംസിന് ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെടുന്നു. സർക്കാർ ഏറ്റെടുത്തിട്ടും വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ, അതായത് ചേർത്തലയിലെ എക്സൽ ഗ്ലാസ് പദ്ധതി സ്ഥലവും, ഉദയ സ്റ്റുഡിയോ സ്ഥലം, ഹരിപ്പാട് എൻ.ടി.പി.സി പദ്ധതിക്കായി
News Desk03-Oct-2025ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി - പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന് മനസിലായത്. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നൽകിയത്. എൻഐസിയുവിൽ ഉള്ള കുട്ടിയെ മുലപ്പാൽ നൽകാൻ നഴ്‌സ് മാറി നൽകിയതായാണ് പരാതി. കുഞ്ഞിനെ മുലപ്പാൽ നൽകാൻ മറ്റൊരാൾക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അമ്മ പരാതിയുമായി
News Desk03-Oct-2025മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്, അതും കൊച്ചി നഗരത്തില്‍ - മരത്തിന്റെ ഏറ്റവും മുകളിലാണ് പെരുമ്പാമ്പുള്ളത്. കാക്കകളെത്തി പാമ്പിനെ കൊത്തുന്നുണ്ട്. ഇത്തരം പെരുമ്പാമ്പുകള്‍ നഗരത്തിലേക്ക് എത്തുക പതിവില്ല. സാധാരണ കിഴക്കന്‍ മലവെള്ളത്തില്‍ ഒഴുകിവരാറുണ്ട്. കായലിലൂടെ എത്തുന്ന ഇവ വേലിയേറ്റ സമയത്താണ് കരക്കടിയുന്നത്. പലപ്പോഴായി പെരുമ്പാമ്പിനെ ഇവിടങ്ങളില്‍ കാണാറുണ്ട്. വെളളം ചീറ്റിയാല്‍ പാമ്ബിനെ താഴെയിടാമെന്ന് ഫയര്‍ ഫോഴ്സ് ആദ്യം തീരുമാനിച്ചു. എന്നാല്‍ താഴെ വീണാല്‍ പാമ്പു ചത്താലോയെന്ന് വനം വകുപ്പ് ആശങ്ക തോന്നി. ഒടുവില്‍ പാവം പാമ്ബിനെ പിടിക്കേണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. താഴത്തെ ബഹളമൊക്കെ അറിഞ്ഞിട്ടോ എന്തോ മരത്തിനു മുകളില്‍ അനക്കമില്ലാതെ പാമ്പിരിപ്പുണ്ട്. താഴെ പാമ്ബിറങ്ങുന്നതും കാത്ത് മേലേക്ക് നോക്കി കുറേ നഗരവാസികളും. എന്നാല്‍ ഇത്ര വലിയ പെരുമ്പാമ്പ് എങ്ങനെയാണ് എത്തിയതെന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഒഴുക്കില്‍പെട്ട് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പിടികൂടി വനമേഖലയില്‍ വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
News Desk02-Oct-2025ആലുവയിൽ യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു - വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാൾ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയിൽ വെച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു. പരിക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയിൽ
News Desk01-Oct-2025ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ വാക്കുകൾ കൊണ്ട് പേടിപ്പിച്ച ശേഷം, മലക്കം മറഞ്ഞ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര - “നിലവിൽ, യുപിഐ ഇടപാടുകൾക്ക് യാതൊരു നിരക്കുകളും ചുമത്താനുള്ള ഉദ്ദേശമില്ല. നിലവിലെ നയത്തിന് കീഴിൽ ഉപയോക്താക്കൾക്ക് യുപിഐ സേവനങ്ങൾ സൗജന്യമായി നൽകുന്നത് തുടരും” -അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ റിയൽ-ടൈം പേയ്‌മെന്‍റ് വിപണി എന്ന നിലയിൽ യുപിഐ ഇടപാടുകൾ റെക്കോർഡിലെത്തി നിൽക്കുന്ന സമയത്താണ് സൗജന്യസേവനം അവസാനിപ്പിച്ചേക്കാം എന്നുള്ള ആർബിഐ ഗവർണറുടെ പ്രസ്താവന പുറത്തുവരുന്നത്. ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്, യുപിഐയിൽ ഇടപാട് ചാർജുകൾ ചുമത്താൻ പദ്ധതിയില്ലെന്ന് ഈ വർഷം ആദ്യം ധനകാര്യ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ ബജറ്റിൽ യുപിഐക്ക് സർക്കാർ അനുവദിച്ചിരുന്ന സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇതും മൽഹോത്രയുടെ ആദ്യ പ്രസ്താവനയും കൂട്ടിക്കെട്ടി വന്ന വാർത്തകൾ ആശങ്ക സൃഷ്ടിച്ചതോടെയാണ്
News Desk01-Oct-2025ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര : ക്രെഡിറ്റ് സ്കോർ ആഴ്ച്ച തോറും അപ്ഡേറ്റ് ചെയ്യാനും മാർഗ നിർദ്ദേശം - കൂടാതെ ക്രെഡിറ്റ് സ്കോർ ആഴ്ച്ച തോറും അപ്ഡേറ്റ് ചെയ്യാനും മാർഗ നിർദ്ദേശം നൽകി. ഇത് 2026 ഏപ്രിൽ 01 മുതൽ നടപ്പാകും. ഇതിലൂടെ വായ്പാ ദാതാക്കൾക്കും, ഉപയോക്താക്കൾക്കും നേട്ടം ലഭിക്കും. പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ അതിവേഗത്തിൽ നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഇതിനുള്ള കരട് മാർഗ രേഖ പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 1 മുതൽ എല്ലാ ആഴ്ച്ചയും ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്യാനാണ് ക്രെഡിറ്റ് ബ്യൂറോകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
News Desk01-Oct-2025ഇന്ന് ലോക സംഗീത ദിനം. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായി പട്ടം സനിത്ത്. - മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പര്‍ശിയായിട്ടാണ് സനിത്ത് ആ ഗാനം ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനശ്രദ്ധ നേടി. വിവിധ ഗാനശാഖകളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അതിൽ ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളും, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടുന്നു. ഒ.എൻ.വി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും,13-ാംപാർട്ടി കോണ്ഗ്രസ് വേണ്ടി തരംഗിണി പുറത്തിറക്കിയ ചെങ്കൊടി ചെങ്കൊടി, ലാൽസലാം സഖാക്കളേ, കടലിനുമക്കെരെ നിന്നും തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന കാസെറ്റിനും വേണ്ടി
News Desk01-Oct-2025ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങി ഇന്ത്യ - നിരവധി പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള പരിശോധന, എളുപ്പത്തിലുള്ള അന്താരാഷ്ട്ര യാത്ര എന്നിവ പുതിയ ഇ-പാസ്‍പോർട്ടുകൾ വാഗ്‌ദാനം ചെയ്യുന്നു. 2024 ഏപ്രിൽ 1ന് ഒരു പൈലറ്റ് പ്രോജക്റ്റായി വിദേശകാര്യ മന്ത്രാലയം ഈ സേവനം ആരംഭിച്ചിരുന്നു. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഇ-പാസ്പോർട്ട് സേവനം ലഭ്യമാണ്. വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇ-പാസ്പോർട്ട് സേവനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-പാസ്‌പോർട്ട് എന്നത് ഇന്ത്യയിലെ ഒരു പരമ്പരാഗത പാസ്‌പോർട്ടിന്റെ നവീകരിച്ച പതിപ്പാണ്. ഇത് ഭൗതികവും ഡിജിറ്റലുമായ സവിശേഷതകളും സമന്വയിപ്പിക്കുന്നു. ഇതിൽ ഒരു എംബഡഡ് റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (RFID) ചിപ്പും ആന്‍റിനയും ഉണ്ട്. ഇത് വ്യക്തിഗത വിവരങ്ങളും വിരലടയാളം, ഡിജിറ്റൽ ഫോട്ടോഗ്രാഫ് തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നു. പുറമേ നിന്ന് നോക്കുമ്പോൾ, പാസ്‌പോർട്ട് പേരിന് തൊട്ടുതാഴെയായി മുൻ കവറിൽ അച്ചടിച്ചിരിക്കുന്ന ഒരു ചെറിയ ഗോൾഡൻ ചിഹ്നം കൊണ്ട് ഇത്
News Desk26-Sep-2025അനധികൃത മദ്രസയുടെ കുളിമുറിയിൽ പ്രായപൂർത്തിയാകാത്ത 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി - ജില്ലാ ഭരണകൂടം നടത്തിയ റെയ്ഡിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. മദ്രസ നിയമവിരുദ്ധമായി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പയാഗ്പുർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അശ്വനി പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു നടപടി. വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ള പോലീസ് സംഘവും മദ്രസയിൽ പ്രവേശിച്ചു. റെയ്ഡിനിടെ, പെൺകുട്ടികളെ കുളിമുറിയിൽ അടച്ചിട്ടിരിക്കുന്നതായി സംഘം കണ്ടെത്തി. പയാഗ്പുരിലെ പെഹൽവാര പ്രദേശത്തെ മദ്രസയ്‌ക്കുള്ളിൽ സംശയാസ്പദമായ എന്തോ നടക്കുന്നുണ്ടെന്ന് ഗ്രാമവാസികൾ വളരെക്കാലമായി സംശയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ, പോലീസ് ഉദ്യോഗസ്ഥരും വനിതാ കോൺസ്റ്റബിൾമാരുമായി എസ്ഡിഎം പരിസരം റെയ്ഡ് ചെയ്തു. മദ്രസ നടത്തിപ്പുകാരൻ ഖലീൽ അഹമ്മദ് അവരെ തടയാൻ ശ്രമിച്ചു. ‘പരിശോധനയ്‌ക്കിടെ, ഞങ്ങൾ ഒരു വലിയ മൂന്ന് നില കെട്ടിടം കണ്ടെത്തി. മൂന്നാം നിലയിൽ പരിശോധിച്ചപ്പോൾ, 9 നും 14 നും ഇടയിൽ പ്രായമുള്ള 40 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഒരു കുളിമുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കാണാനായി. വനിതാ പോലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി,’ അദ്ദേഹം പറഞ്ഞു. മദ്രസയിലെ വിദ്യാർത്ഥികളാണോ എന്ന് അറിയാൻ പെൺകുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചിട്ടുണ്ട്. ‘പെൺകുട്ടികളെ മദ്രസ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ അതോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയാണോ സൂക്ഷിച്ചിരിക്കുന്നത് എന്ന് സമഗ്രമായ പോലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. വിഷയം അന്വേഷണത്തിലാണ്, ഔദ്യോഗിക ഉത്തരവുകൾ പ്രകാരം തുടർനടപടികൾ സ്വീകരിക്കും,’ പാണ്ഡെ പറഞ്ഞു. ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറെ അറിയിച്ചതായും തുടർനടപടികൾക്കായി ജില്ലാ മജിസ്‌ട്രേറ്റിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലുടനീളം നിലവിൽ 495 അംഗീകൃതമല്ലാത്ത മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡിനിടെ, മദ്രസ നടത്തിപ്പുകാരൻ ഖലീൽ അഹമ്മദ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
News Desk26-Sep-2025ഒക്ടോബര്‍ 1 മുതല്‍ മരുന്നുകള്‍ക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയെ സാരമായി ബാധിച്ചേക്കാം - 2025 ഒക്ടോബര്‍ 1 മുതല്‍, ഒരു കമ്ബനി അമേരിക്കയില്‍ അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍, ഏതെങ്കിലും ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നത്തിന് ഞങ്ങള്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തും,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാന്‍ നികുതികള്‍ സഹായിക്കുമെന്ന പ്രസിഡന്റിന്റെ ആത്മവിശ്വാസത്തിന്റെ
News Desk26-Sep-2025ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ ( JMA ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവല്ലയിൽ ഉടൻ പ്രവർത്തനമാരംഭിക്കും - പുതിയ ഓഫീസ് സമുച്ചയത്തിന്റെ അറ്റകുറ്റ പണികൾ നടന്നു വരുന്നു. എത്രയും പെട്ടെന്ന് പണികൾ തീർത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ ആയ കൈലാസ് കലഞ്ഞൂർ, സുമേഷ് ചുങ്കപ്പാറ, സന്തോഷ് കുമാർ, വർഗീസ് മുട്ടം, ചാൾസ് ചാമത്തിൽ , ജയൻ കോന്നി എന്നിവർ പറഞ്ഞു.
News Desk26-Sep-2025തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു - ഇതോടൊപ്പം ഏറ്റവും പുതിയ റഡാർ നിരീക്ഷണങ്ങൾ പ്രകാരം കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ മാത്രം ഓറഞ്ച് അലർട്ട് നിലനിൽക്കും. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാമെന്നാണ് പ്രവചനം. നാളെ സംസ്ഥാനത്തെ മറ്റു ജില്ലകളായ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യങ്ങളെയാണ് ശക്തമായ മഴയായി വിഭാഗീകരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ അപകട സാധ്യതകൾ നിലനിൽക്കുന്നതിനാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
News Desk26-Sep-2025സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതികളാകുന്ന ലഹരിക്കേസുകള്‍ കൂടുന്നതായി എക്‌സൈസിന്റെ കണക്ക് - 2022 മുതല്‍ ലഹരിക്കേസ് വലിയതോതില്‍ കൂടിയതായി കണക്കുകളില്‍ നിന്നു വ്യക്തമാകും. 2016-2022 കാലയളവില്‍ 395 കേസ് രജിസ്റ്റര്‍ചെയ്തപ്പോള്‍ 2022-ല്‍ മാത്രം എടുത്തത് 332 കേസാണ്. എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക്കല്‍ സബ്സ്റ്റന്‍സ്) നിയമപ്രകാരമുള്ള കേസുകളാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
News Desk26-Sep-2025ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു - കഴിഞ്ഞ 22ന് രാവിലെ 11ന് പഴവീട്ടിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. അശ്വതിയുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വൈക്കത്തു നിന്നു കാണാനെത്തിയതായിരുന്നു അഖിലും കുടുംബവും. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തു നിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടി അന്നു മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍
News Desk26-Sep-2025ട്രംപിന്റെ വാഹനവ്യൂഹത്തിനായി മാക്രോണിന്റെ വഴി മുടക്കി പൊലീസ് - സംഭവത്തിന് പിന്നാലെ മാക്രോൺ ട്രംപിനെ ഫോണിൽ വിളിച്ചു. “സുഖമായിരിക്കുന്നോ? നിന്റെ വാഹനവ്യൂഹത്തിനായി എല്ലാം അടച്ചതിനാൽ ഞാൻ ഇവിടെ കാത്തുനിൽക്കുകയാണ്,” എന്ന് തമാശരൂപേണ മാക്രോൺ ട്രംപിനോട് പറഞ്ഞു. ബാരിക്കേഡുകൾക്കുള്ളിൽ ജനക്കൂട്ടം നോക്കിനിൽക്കെ, മാക്രോൺ ഫോണിൽ സംസാരിച്ചുകൊണ്ട് തെരുവിലൂടെ നടന്നു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം റോഡുകൾ തുറന്നെങ്കിലും മാക്രോൺ കാറിൽ കയറാതെ, ഫോൺ സംഭാഷണം തുടർന്നു. ന്യൂയോർക്കിന്റെ തെരുവുകളിൽ സുരക്ഷാ സന്നാഹങ്ങളില്ലാതെ മാക്രോൺ നടക്കുന്നത് നാട്ടുകാർക്ക് അപൂർവ കാഴ്ചയായി. വഴിയിൽ ആളുകൾ ഫോട്ടോയും സെൽഫിയും എടുക്കാൻ തടിച്ചുകൂടിയപ്പോൾ, മാക്രോൺ സന്തോഷത്തോടെ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്, ഫ്രഞ്ച് പ്രസിഡന്റിന്റെ ലാളിത്യവും ജനസൗഹൃദവും എടുത്തുകാട്ടി.
News Desk24-Sep-2025