ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി

ശബരിമല ശ്രീകോവിലിന്റെ വാതിൽ എന്ന് പറഞ്ഞ് പ്രദർശനം സംഘടിപ്പിച്ചു. നടൻ ജയറാമും വീരമണിയും ചടങ്ങിൽ പങ്കെടുത്തു.

ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്ന് ജയറാം പ്രതികരിച്ചു. 2019 മാർച്ചിൽ ചെന്നൈയിൽ നടത്തിയ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തു വരുന്നത്. 1999ൽ വിജയ് മല്യ സംഭാവനയായി നൽകിയ 30 കിലോ സ്വർണം ഉപയോഗിച്ചാണ് ശബരിമലയുടെ ശ്രീകോവിൽ, മേൽക്കൂര, ദാരുശിൽപ്പങ്ങൾ സ്വർണം പൂശിയിരുന്നത്.

2018 ൽ വാതിൽപ്പടിയിൽ പൊതിഞ്ഞ സ്വർണപാളിയുടെ തിളക്കം കുറഞ്ഞുവെന്ന് പറഞ്ഞ് അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മിനുക്ക് പണികൾക്ക് ശേഷം ഈ വാതിൽപ്പടി ചെന്നൈയിൽ പ്രദർശന വസ്തുവാക്കുകയും പണം പിരിക്കുകയുമായിരുന്നു. പിന്നീട് ഈ വാതിൽപ്പടി ബംഗളുരുവിലെത്തിക്കുകയും അവിടെയും പ്രദർശന വസ്തുവാക്കി.

RELATED STORIES