കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ
Reporter: News Desk
02-Jun-2025
മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 506 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പുതിയ കേസുകളിൽ പശ്ചിമ ബംഗാളിൽ 82 പേർക്കും, കേരളത്തിൽ 64 പേർക്കും, ഡൽഹിയിൽ 61 പേർക്കും, ഗുജറാത്തിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആരോഗ്യ അധികൃതർ ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ്, View More