ആകാശ ദുരന്തം 133 പേർ മരണപ്പെട്ടു മരണ സംഖ്യ വർദ്ധിക്കുമെന്ന് ആശങ്ക

ഗുജറാത്ത്: അഹമ്മദാബാദിൽ നിന്നും ഉയർന്ന വിമാനം JB മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ  തകർന്നു വീണ് 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. പലർക്കും പരിക്കേറ്റു കെട്ടിടത്തിൻ്റെ 3, 4 നിലകളിൽ ഉണ്ടായിരുന്നവർക്കാണ് അപകടം ഉണ്ടായിട്ടുള്ളത്. 


10 കാബിൻ ക്ര്യൂ, 169 ഇന്ത്യക്കാർ, 7 പേർ പോർച്ചുഗീസുകാർ, 53 ബ്രിട്ടീഷ് പൗരൻമാർ, 10 കുട്ടികളും രണ്ട് കൈ കുഞ്ഞുങ്ങളും മലയാളിയായ പത്തനംതിട്ട ജില്ലയിലെ നേഴ്സായ  രജ്ജിത ഗോപകുമാർ  അപകടത്തിൽ പ്പെട്ടിട്ടുണ്ട് എന്നാണ് അറിവ്.  ഗവൺമെൻ്റ് സർവ്വീസിൽ പ്രവേശിച്ച് തൻ്റെ  ജോലി 5 വർഷത്തേക്ക് കൂടി  പുതുക്കിയതിന് ശേഷം ഇന്നലെ രാത്രി കൊച്ചി വഴി യാത്ര ചെയ്താണ് അഹമ്മദാബാദിൽ എത്തി  ലണ്ടനിലേക്ക്  മടങ്ങുകയായിരുന്നു. 2 മക്കളും അമ്മയും പുല്ലാട്ട് വീട്ടിൽ താമസിക്കുന്നു. പുതിയ വീടിൻ്റെ ഏകദേശം പണിയും പൂർത്തിയാക്കി ഇനി തിരിച്ചു വന്ന് വീടു മാറ്റത്തിനുള്ള ക്രമീകരണവും ചെയ്യുവാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അത്യഹിതം വന്നുഭവിച്ചത്. വിമാനത്തിൻ്റെ എജിൻ തകരാറാണ്  അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

RELATED STORIES