മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ
Reporter: News Desk
04-Jun-2025
ടാടാ ക്യാപ്പിറ്റലിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രോഹിത് മാല്‍വാന്‍കറുടെ വ്യാജ പ്രൊഫൈലും തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതും തട്ടിപ്പിന് കൂടുതല്‍ വിശ്വാസം പകര്‍ന്നു. തുടര്‍ന്ന് പണം നിക്ഷേപിക്കാനായി ഡേറ്റ ടെക് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ നല്കി. മേയ് 13-ന് ആദ്യ ഗഡുവായി രണ്ട് ലക്ഷം നിക്ഷേപിച്ചു. ഈ തുകയ്ക്ക് ഓഹരികള്‍ വാങ്ങി വില്‍പ്പന നടത്തിയെന്നും ലാഭം കിട്ടിയെന്നും വിശ്വസിപ്പിച്ചു. പിറ്റേന്ന് മൂന്നുലക്ഷം കൂടി ഇതേ അക്കൗണ്ടിലിട്ടു. പലപ്പോഴായി മറ്റ് അക്കൗണ്ടുകള്‍ നല്കി അതിലേക്ക് ബാക്കി പണം നിക്ഷേപിപ്പിച്ചു.
ഓഹരി കമ്പോളത്തിലുള്ള മൂന്ന് ലക്ഷം പുതിയ ഓഹരികള്‍ വാങ്ങാമെന്നും മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ നാലുകോടി രൂപ കിട്ടുമെന്നും പറഞ്ഞാണ് 80 ലക്ഷം കൂടി ആവശ്യപ്പെട്ടത്. ഇത് അടച്ചാലേ ബിസിനസ് പൂര്‍ത്തിയായി ലാഭത്തുക കിട്ടൂ എന്നും വിശ്വസിപ്പിച്ചു. ഇതില്‍ സംശയം തോന്നിയ നിക്ഷേപകന് തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഇനി പണം ഇല്ലെന്നും അടച്ച തുകയുടെ ലാഭം തന്നാല്‍ മതിയെന്നും അറിയിച്ചപ്പോള്‍ 40 ലക്ഷം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. View More