വാഹനമോടിച്ച് കൊണ്ടിരിക്കെ ഊബർ ഡ്രൈവറിന് ദേഹാസ്വാസ്ഥ്യം; ഡ്രൈവിം​ഗ് ഏറ്റെടുത്ത് യാത്രക്കാരി

ഡൽഹി: ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഡ്രൈവിം​ഗ് ഏറ്റെടുത്ത് യാത്രക്കാരിയായ യുവതി. ഗുരുഗ്രാമിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് യാത്രക്കാരിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹണി പിപ്പൽ ഡ്രൈവിം​ഗ് ഏറ്റെടുത്തത്. ഹണി പിപ്പൽ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത വിധം ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ താൻ ഡ്രൈവിം​ഗ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും ഡ്രൈവിം​ഗ് പഠിച്ചിരിക്കണമെന്നും ഹണി പിപ്പൽ പറയുന്നു.

RELATED STORIES