ആർഎസ്എസ് വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുകയാണെങ്കില് രാജ്യം തകരും; രാഹുൽ ഗാന്ധി
Reporter: News Desk
25-Mar-2025
ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള് സംരക്ഷിക്കാന് അചഞ്ചലമായി ഉറച്ചുനില്ക്കുന്നുവെന്നും രാഹുല് ഗാന്ധി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ഡ്യ സഖ്യത്തിലെ വിദ്യാര്ത്ഥി സംഘടനകള് നടത്തിയ പ്രതിഷേധത്തില് സംസാരിക്കുകയായിരുന്നു രാഹുല് ഗാന്ധി.
‘ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്ക്കാന് ശ്രമിക്കുന്നു. ആ സംഘടനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. വിദ്യാഭ്യാസ സംവിധാനം അവരുടെ കൈകളിലായാല് പതുക്കെ ഈ രാജ്യം നശിക്കും. ആര്ക്കും ജോലി ലഭിക്കാതെ രാജ്യം ഇല്ലാതാകും’, രാഹുല് ഗാന്ധി പറഞ്ഞു. View More