ആഗോള അയ്യപ്പ സംഗമത്തില്‍ തീർച്ചയായും പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തീർച്ചയായും പങ്കെടുക്കുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സംഗമത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു.

പ്രതിപക്ഷത്തിന്റെ നിലപാട് “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന പഴഞ്ചൊല്ലിന് സമാനമാണെന്നും, ഇതിനെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ തീർച്ചയായും പോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി

RELATED STORIES