ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍

പൊതുഗതാഗത കേന്ദ്രത്തിലെ മദ്യവില്‍പ്പന ചട്ടവിരുദ്ധമാണെന്ന ആരോപണവും, ഉദ്ഘാടന ചടങ്ങിലെ പോലീസ് ഉന്നതരുടെ സാന്നിധ്യവും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു.

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

വൈറ്റില മെട്രോ സ്റ്റേഷനിലെ മദ്യശാല റെയില്‍വേ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേ നിയമപ്രകാരം സ്റ്റേഷന്‍ പരിസരങ്ങളില്‍ മദ്യവില്‍പ്പന പാടില്ലെന്നിരിക്കെ, മെട്രോയെ ആ നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് എങ്ങനെയെന്നാണ് സമിതിയുടെ ചോദ്യം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് മദ്യവിരുദ്ധ സമിതിയുടെ നീക്കം.


RELATED STORIES