വാഹന അപകടത്തിൽ തമിനാട് സ്വദേശി മരണപ്പെട്ടു

പന്തളം: തുമ്പമണ്ണിൽ ഹോട്ടൽ ജോലിക്കാരനായ ഇസാക്കി രാജ് ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ താമസ സ്ഥലത്ത് നിന്നും ജോലിക്കായി പോകുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്. 

തമിഴ് നാട് രജിട്രേഷനുള്ള ബൈക്കും ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ച് മാസത്തിന് മുമ്പാണ് വിവാഹം നടന്നത്. ഇരുവരും തമിഴ് നാട്ടിൽ തെങ്കാശിക്കടുത്തുള്ളവരാണ് എന്നാണ് പ്രാഥമിക വിവരം.    വിവാഹം  കഴിഞ്ഞ ശേഷം  ഭാര്യയുമൊത്ത് വാടക വീടിലായിരുന്നു താമസിച്ചിരുന്നത്. അപകട സ്ഥത്ത് വച്ച് തന്നെ മരണം സംഭവിച്ചു. തുടർ നടപടികൾക്കായി മൃതദേഹം സൂച്ചിച്ചിരിക്കുന്നു.

RELATED STORIES