ഇന്ത്യയിൽ ആദ്യമായി ഐഎഎസ് നേടിയ വനിത നിരണത്തുകാരി ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
നിരണം: ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ കിരൺ ബേദിയാണെന്ന് കൊച്ചു കുട്ടികൾക്കു പോലുമറിയാം. പക്ഷേ, ആരാണ് ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസർ? ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസർ നമ്മുടെ സ്വന്തം നാട്ടുകാരിയാണെന്നതിൽ നമ്മുക്ക് അഭിമാനിക്കാം. നിരണം ഒറ്റാവേലിൽ ഓ എ ജോർജ്ന്റെയും അന്ന പോളിന്റെയും മകളായി 1927 ജൂലൈ 17 ആണ് അന്ന ജനിക്കുന്നത്. അഞ്ചു മക്കളിൽ രണ്ടാമത്തെയാൾ ആയിരുന്നു അന്ന. ജനിച്ചത് എറണാകുളത്തും വളർന്നത് കോഴിക്കോടും ആണ്. പ്രോവിഡൻസ് കോളജും മലബാർ ക്രിസ്ത്യൻ കോളജും പിന്നിട്ട് ഇംഗ്ളിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതു മദ്രാസ് സർവകലാശാലയിൽ നിന്നാണ്. അവിടെ വച്ചാണ് സഹപാഠികളിൽ ചിലർ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഒരു കൈ നോക്കാമെന്ന് അന്നയും തീരുമാനിച്ചത്. ഡോ. മൻമോഹൻ സിങ്ങിനു ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്ര ആണ് അന്നയുടെ ഭർത്താവ്. അന്ന രാജ്യത്തിന്‌ നൽകിയ സേവനത്തെ മാനിച്ച്,1989 രാജ്യം പത്മഭൂഷൻ നൽകി അന്നയെ ആദരിച്ചു. 2018-ൽ തന്റെ 91-ാം വയസിൽ അന്ന മലഹോത്ര അന്തരിച്ചു

RELATED STORIES