അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം
Reporter: News Desk 23-Oct-202566

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും എന്‍ എസ് എസിന്റേയും പ്രിയങ്കരനായിരുന്നു മുരാരി ബാബു. എന്നിട്ടും മുരാരി ബാബുവിനെ വെറുതെ വിടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയുമായിരുന്നില്ല. ഹൈക്കോടതിയുടെ നിരീക്ഷണ കണ്ണുകളായിരുന്നു ഇതിന് കാരണം.
ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതി. ഉണ്ണിക്കൃഷ്ണന് പോറ്റി പാളികള്‍ കൊണ്ടുപോയിട്ടും 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തുകൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികള്‍ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികള്‍ ക്ഷേത്രസന്നിധിയില്‍ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പണി ഏല്‍പ്പിക്കുന്നു എന്ന് പോറ്റി അറിയിച്ചിട്ട് എതിര്‍ത്തില്ല. തന്ത്രി പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് മുരാരി മറച്ചുവെച്ചാണ് പുറം പണിക്ക് ഒത്താശ ചെയ്തതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന് വീണ്ടും എക്സിക്യൂട്ടീവ് ഓഫിസറായി ശബരിമലയില്‍ എത്തി. അപ്പോഴാണ് ദ്വാരപാലക ശില്‍പ്പം വീണ്ടും പുറത്തേക്ക് പോയത്.
2019ല്‍ ബോര്‍ഡിന്റെ ഉത്തരവുകളിലും തെറ്റിദ്ധാരണ വരുത്തുംവിധം മാറ്റങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ബോധപൂര്‍വം ശ്രമിച്ചു. എസ്ഐടിയും മുരാരിക്കെതിരേ ഈ വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഹരിപ്പാട് ദേവസ്വത്തില്‍ ജോലിചെയ്യുന്ന മുരാരിയെ ബോര്‍ഡ് വിവാദങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകളിലൂടെയായിരുന്നു. സ്വര്‍ണംനഷ്ടപ്പെട്ട ചെമ്പുപാളിയാണ് പണിക്ക് നല്‍കിയതെന്നാണ് മുരാരിയുടെ വിശദീകരണം. പക്ഷേ, സ്വര്‍ണ നിര്‍മാണരംഗത്തെ വിദഗ്ധര്‍ ഇത് തള്ളി. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന് ഉണ്ണികൃഷ്ണന് പോറ്റി പോലും സമ്മതിച്ചു. ഇതോടെ മുരാരി ബാബു നിശബ്ദതയിലേക്ക് പോയി. അറസ്റ്റ് ഉറപ്പാകുമെന്ന സ്ഥിതി വന്നപ്പോള്‍ എന്‍ എസ് എസും കൈവിട്ടു. ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാരുമായി അടുക്കാന്‍ ശ്രമിച്ചതിന് എന്‍ എസ് എസ് പറഞ്ഞ ന്യായങ്ങളെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ് മുരാരിയുടെ അറസ്റ്റും സംഭവ വികാസങ്ങളും. മുരാരി അന്വേഷണ സംഘത്തിന് മുന്നില്‍ സത്യം പറഞ്ഞാല്‍ പല വമ്പന്‍ തോക്കുകളും കുടുങ്ങും.
മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10-നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുന്നത്. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്ഐടിയുടെ വിശ്വാസം. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി. സംഭവിച്ചതെല്ലാം മുരാരി ബാബു പറയാന്‍ തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകും. പ്രതിചേര്‍ത്ത ഒന്‍പതുപേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലും വലയത്തിലുമാണ്. ആരും ഒളിവില്‍ അല്ലെന്നും അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഭരണാധികാരികളായിരുന്നവര്‍ക്കെതിരെ അറസ്റ്റുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുരാരി ബാബുവിന്റെ അറസ്റ്റ് അതിനുള്ള സാധ്യതകളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.
സ്വര്‍ണം പൊതിഞ്ഞ ശില്‍പ്പപാളികള്‍ വെറും ചെമ്പുതകിടുകള്‍ എന്ന് മഹസറില്‍ എഴുതി ശുപാര്‍ശ നല്‍കിയത് മുരാരി ബാബുവാണ്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം വേര്‍തിരിച്ചുനല്‍കിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കും അന്വേഷിക്കുകയാണ്.
ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും നാഗേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. പ്രതി മുരാരി ബാബുവിനെ പെരുന്ന എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പിച്ചിരുന്നു. ആരോപണ വിധേയനായ ആള് വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു രാജ.
RELATED STORIES
മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്സണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു - കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്സണ് വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ
News Desk23-Oct-2025ഞങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ പുടിനെ അറസ്റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട് - നയതന്ത്ര ചർച്ചകള്‍ക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തില്‍ നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കള്‍ക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കള്‍, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളില്‍ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള
News Desk22-Oct-2025മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി - ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്
News Desk22-Oct-2025കേരളത്തിലെ എല്ലാ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് - ഈ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്കുള്ള ഷിഫ്റ്റ് സമ്പ്രദായം തന്നെയാണ് ലഭിക്കുക. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി, ഓരോ നഴ്സിന്റെയും ജോലി സമയത്ത് കൂടുതൽ പാടില്ലാത്ത ഭാരം വഹിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടും. ഇത് നഴ്സുമാരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും ജോലി നിലനിൽപ്പ്, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കും സഹായകമാകും.
News Desk22-Oct-2025പാസ്റ്റർ പാണ്ടനാട് ജോഷി (68) നിര്യതനായി - ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്
News Desk21-Oct-2025ചമ്പക്കുളത്ത് ചേച്ചമ്മ ചാക്കോ (86) നിര്യാതയായി - സംസ്കാരം ഒക്ടോബർ 23 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് 2 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ജീസസ് വോയ്സ് സഭാ സെമിത്തേരിയിൽ.
News Desk21-Oct-2025കെസിയ പി. വർഗീസ് (30) നിര്യാതയായി - കായംകുളം ഭവനത്തിലും പൊതുദർശനവും ശുശ്രൂഷകളും നടത്തും. തുടർന്ന് കൊട്ടാരക്കര - മലവിള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് മലവിള ഐപിസി സഭാ സെമിത്തേരിയിൽ. മാതാവ്. സൂസൻ കെ വർഗീസ്. ഭർത്താവ് ലിജോ
News Desk21-Oct-2025മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ചേട്ടൻ അനിയനെ തീകൊളുത്തി - വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ചില വാക്കുതർക്കങ്ങളുണ്ടായി. പുറത്തേക്ക് പോയ ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തിയാണ് അനിയനെ തീകൊളുത്തിയത്
News Desk20-Oct-2025ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട് വിളക്ക് വിതരണം സംബന്ധിച്ച ഓഡിറ്റ് പരിശോധനയില്‍ സാരമായ ക്രമക്കേടുകളും രേഖാമൂല്യങ്ങളുടെ അഭാവവും കണ്ടെത്തി - 1980 ലെ ഗുരുവായൂര്‍ ദേവസ്വം റൂളുകള്‍ അനുസരിച്ച്, മൂവബിള്‍ പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും രജിസ്റ്ററുമായി ഒത്തുനോക്കി രേഖപ്പെടുത്തുന്നത് ഭരണസമിതിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ മുറിച്ചെടുത്ത ഓട് വിളക്കുകളുടെ അളവുകളും രജിസ്റ്റര്‍ രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ നിലനില്ക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട്
News Desk20-Oct-2025കൊടും ക്രിമിനൽ കൊടിമരം ജോസ് പിടിയിൽ - നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ്
News Desk20-Oct-2025കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു !! - വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നു താഴേക്കു തെറിച്ചുവീണതു കണ്ട്, താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടൻതന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി
News Desk20-Oct-2025കോൺഗ്രസിൽ കെപിസിസി പൊട്ടിത്തെറിയിലേക്ക് - പുതിയ 6 രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഉൾപ്പെടെ 77 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല. പട്ടികയിൽ പരിഗണിക്കാതത്തിനെ തുടർന്ന് ചാണ്ടി ഉമ്മനും, ഷമാ മുഹമ്മദും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കെപിസിസി സംഘടിപ്പിച്ച മേഖല ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ വീട്ടുനിന്നു. അതേസമയം ശശി തരൂരിനെ മുൻനിർത്തി അതൃപ്പ്ത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. എം കെ രാഘവൻ എംപിയാണ് തരുർ പക്ഷത്തെ നയിക്കുന്നത്. 13 വൈസ് പ്രസിഡൻ്റുമാരും
News Desk19-Oct-2025പത്തനംതിട്ട സര്‍ക്കാര്‍ നേഴ്സിംഗ് കോളേജിന് ഇന്ത്യന്‍ നേഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി - ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി കാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് പുതുതായി സര്‍ക്കാര്‍ മേഖലയില്‍ നഴ്സിംഗ് കോളജ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മടം, ചവറ എന്നിവിടങ്ങളിലും കേപ്പിന്റെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും
News Desk19-Oct-2025ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ - ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് വിവരം. ചില രേഖകകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. രേഖകൾ ശേഖരിക്കാൻ എസ്ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തി. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകൾ സംഘം പരിശോധിച്ചു.
News Desk18-Oct-2025കരുതിവെച്ച സ്വർണവും പണവുമായി പിതാവ് മുങ്ങി - പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാൻ ഇയാൾ തയാറായില്ല. പണവും സ്വർണവുമടക്കം അഞ്ച് ലക്ഷം രൂപയാണ് ഇയാൾ കൊണ്ടു പോയത്. എന്നാൽ നിശ്ചയിച്ച പ്രകാരം വിവാഹം നടത്താൻ വരൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
News Desk18-Oct-2025ശബരിമല സ്വർണ കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജി വച്ചു - ശബരിമല സ്വർണ കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശേഷം അറസ്റ്റ് ചെയ്തേക്കാം എന്ന് കരുതുന്ന വ്യക്തിയാണ് മുരാരി ബാബു. ഈ സാഹചര്യത്തിൽ എൻഎസ് എസിന്റെ ഒരു ഭാരവാഹി അറസ്റ്റിലാവുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് രാജി. എൻഎസ്എസ് ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് കരയോഗം തലത്തിലും ആവശ്യം ഉയർന്നിരുന്നു. ചില താലൂക്ക് യൂണിയൻ ഭാരവാഹികൾ മുരാരി ബാബുവിനോട് നേരിട്ട് രാജി ആവശ്യം ഉന്നയിച്ചിരുന്നു.
News Desk18-Oct-2025ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം - പതിവ് യാത്രക്കാർക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവർക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതൽ പ്രയോജനം ചെയ്യുക. നിലവിൽ തീവണ്ടി പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർവരെ മുൻപാണെങ്കിൽ നിരക്കിന്റെ 25 ശതമാനം യാത്രക്കാരന് നഷ്ടമാകും. തീവണ്ടി പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർവരെ മുൻപാണെങ്കിൽ 50 ശതമാനംവരെ നഷ്ടമണ്ടാകും. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം
News Desk17-Oct-2025ശബരിമല സ്വര്‍ണ കൊള്ള വിവാദത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പന്‍ഡ് ചെയ്തു - ഇപ്പോഴും സര്‍വീസില്‍ ഉളള രണ്ട് പേരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നത്.മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെയും സസ്പെന്‍ഡ് ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടതുണ്ടെങ്കില്‍ വിശദ ചര്‍ച്ച വേണമെന്നാണ് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തിയത്. പ്രതിപ്പട്ടികയില്‍ ഉളള വിരമിച്ച ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.
News Desk15-Oct-2025കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി നിര്യാതനായി - പാർക്കിസൺസ് അസുഖ ബാധിതനായി ഏറെനാളുകളായി ചികിത്സയിലുമായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് അന്ത്യം. 2006 നും 2011 നും കുന്നംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇടതുപക്ഷത്തിന്റെ എം എൽ എ ആയിരുന്നു.
News Desk14-Oct-2025പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ - ഒക്ടോബര്‍ 9ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും വൈഷ്ണവി മരിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പായിരുന്നു
News Desk13-Oct-2025