ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ

പ്രതികളെ വിട്ടയയ്‌ക്കുന്നതിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളൂണ്ടോയെന്ന് ചോദിച്ചുകൊണ്ട് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ അതീവസുരക്ഷ ജയിൽ സൂപ്രണ്ടിനും ജയിൽ ആസ്ഥാനത്തുനിന്നു കത്ത്.

20 വർഷത്തേക്കു ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സർക്കാർ ഇടപെടൽ.

പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത് ശിക്ഷാ ഇളവിന്റെ സൂചനയാണ്.

കത്ത് പ്രതികളെ വിടുതൽ ചെയ്യുന്നതിനുള്ള നിർദ്ദേശമല്ല. മാഹി ഇരട്ടക്കൊലക്കേസിലും ടി.പി. വധക്കേസിലും ഉൾപ്പെട്ടിരുന്ന ചില പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നത് വിലയിരുത്താനാണ് ഈ കത്ത് അയച്ചതെന്ന് ജയിൽ എഡിജിപി ബൽറാംകുമാർ ഉപാധ്യായ വ്യക്തമാക്കി.

RELATED STORIES