ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ
Reporter: News Desk 29-Oct-202546
ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി ഹാളിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണം നടക്കും.
കേരളാ പ്രദേശ്
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിയ്ക്കും.
കെ.പി.സി.സി.നയരൂപീകരണ സമതി ചെയർമാൻ ജെ.എസ്.അടൂർ മുഖ്യ പ്രഭാഷണവും,ഗാന്ധി ദർശൻ വേദി ആരംഭിക്കുന്ന ഓൺലൈൻ മാഗസിൻ്റെ ഉദ്ഘാടനവും നടത്തും. ഗാന്ധി ദർശൻവേദി കോന്നി നിയോജക മണ്ഡലം ചെയർമാൻ ആയിരിക്കെ അപകടത്തിൽ അന്തരിച്ച പ്രകാശ് പേരങ്ങാട്ടിലിൻ്റെ ഓർമ്മ നിലനിർത്തിക്കൊണ്ടാണ് മാസികയ്ക്ക് പ്രകാശദർശൻ എന്ന് പേരിട്ടിരിയ്ക്കുന്നത്.
തുടർന്ന് സംഘടനാ റിപ്പോർട്ടിംഗും, ഗാന്ധി ഫോട്ടോയുടെ അനാച്ഛാദനവും സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ നിർവഹിയ്ക്കും.അതോടെ ഗാന്ധിജിയുടെ ചിത്രം സ്ഥിരമായി ഡി.സി.സി.യുടെ ചുവരിൽ സ്ഥാനം പിടിക്കും.
സംസ്ഥാന സെക്രട്ടറി പനങ്ങോട്ടു കോണം വിജയൻ കെ.പി.ജി.ഡി. സന്ദേശം നൽകും.
ബാക്ക് റ്റു ഡമോക്രസി (ജനാധിപത്യം വീണ്ടെടുക്കൽ)എന്ന വിഷയത്തിൽ കെ. പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാനും,എഴുത്തുകാരനും,പ്രകാശ ദർശൻ മാസികയുടെ എഡിറ്ററുമായ പ്രദീപ് കുളങ്ങര ക്ലാസ്സ് എടുക്കും. ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,ട്രഷറർ ഓമനാ സത്യൻ,ജില്ലാ സെക്രട്ടറി ഉഷാ തോമസ്,കസ്തൂർബ്ബ ദർശൻ വേദി നിയോജക മണ്ഡലം ജനറൽ കൺവീനർ മേഴ്‌സി ശാമുവേൽ,ചെയർമാൻ സജിനി മോഹൻ തുടങ്ങിയവർ പ്രസംഗിക്കും.
ജവാഹർ ബാല മഞ്ചിൻ്റെ ജില്ലാ ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത കെ. ജി.റെജി ഈ സമ്മേളനത്തിൽ വെച്ച് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ സ്ഥാനം ഒഴിയും.



















