ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു

തൃശൂർ: തെറ്റായ റിപ്പോർട്ട് നൽകിയ തൃശൂരിലെ ജീവ ലബോറട്ടറിക്ക് എതിരെയും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ സർജൻ ഡോ. ജോജോ വി ജോസഫിനെതിരെയും യുവതി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരന് ആണ് യുവതി.

2024 ഫെബ്രുവരിയിലാണ് സംഭവം നടന്നിരിക്കുന്നത്. മാറിടത്തിലെ വേദനയെ തുടർന്നാണ് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജാ പ്രഭാകരന്‍ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പ്രാഥമിക പരിശോധനയില്‍ സ്ഥാനാർബുദമാകാമെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചതോടെ സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്സി പരിശോധനയ്ക്ക് അയച്ചു ഫലം പോസിറ്റീവായിരുന്നു.

തുടർന്ന് ഉടനെ ശസ്ത്രക്രിയ നടത്തണമെന്ന് ശാന്തി ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചു. ഉറപ്പുവരുത്താൻ കൂടുതൽ സൗകര്യമുള്ള ആശുപത്രിയില്‍ പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ചാണ് കുടുംബം കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തുന്നത്. ഫെബ്രുവരി 17ന് ആണ് ഓങ്കോളജി സര്‍ജന്‍ ഡോ ജോജോ വി ജോസഫ് ശസ്ത്രക്രിയ നടത്തി ഷീജയുടെ മാറിടം നീക്കം ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി  ആയിരക്കണക്കിന് സർജ്ജറികൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. ജോജോ വി. ജോസഫ് എന്നതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന് കൈപ്പിഴവുകൾ സംഭവിക്കാൻ യാതൊരു സാധ്യതയുമില്ല. ലബോറട്ടറിയിലെ സാമ്പിളുകൾ മാറിയായിരിക്കാം റിസൾട്ട് വന്നിട്ടുള്ളത് എന്നത് സംശയിക്കേണ്ട കാര്യം തന്നെയാണ്.  

കുടുംബം പറയുന്നത് ജീവ ബോറട്ടറിയില്‍ പരിശോധിച്ച ബയോപ്സി സാംപിള്‍ വീണ്ടും പരിശോധന നടത്തിയിരുന്നു എന്നതാണ്. ഇതിൽ ഫലം നെഗറ്റീവ് ആയിട്ടും അത് പരിശോധിക്കാതെയാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

RELATED STORIES