സൗദിയിൽ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസിന് തീയ് പിടിച്ചു 42 മരിച്ചുവെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 42 ഉംറ തീർത്ഥാടകർ മരണപെട്ടുവെന്നാണ് അറിവ്. ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള തീർത്ഥാടകർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍ നിന്നുള്ളവരാണെന്ന് പ്രാഥമിക വിവരങ്ങള്‍ പറയുന്നു. ഞെട്ടലിലാണ്.

തീർത്ഥാടനത്തിന് പോയ പ്രിയപ്പെട്ടവരുടെ മരണവർത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബങ്ങള്‍. മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസിയേയും ട്രാവല്‍ ഏജൻസികളെയും സമീപിക്കുകയാണ് ഇവർ.

RELATED STORIES