ഖത്തറിൽ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ നിലവിൽ വന്നു

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. 

ഫേബ അബ്രഹാം (പ്രസിഡന്റ്), ലിസി അലക്സ് (വൈസ് പ്രസിഡന്റ്), അനു ഗ്ലാഡ്‌സൺ (സെക്രട്ടറി), നിജ സന്തോഷ് (ജോയിന്റ് സെക്രട്ടറി), ബ്ലെസ്സി മാർട്ടിൻ (ട്രഷറർ), നിഷ ഷിനു (ജോയിന്റ് ട്രഷറർ) എന്നിവരെ നവംബർ 15 നു ഐഡിസിസി കോംപ്ലക്സിൽ നടത്തപെട്ട ഫെല്ലോഷിപ്പിന്റെ വാർഷിക ജനറൽബോഡിയിലാണ് തെരെഞ്ഞെടുത്തത്. 

QMPC പ്രസിഡന്റ് പാസ്റ്റർ സാം ടി ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡിയിൽ QMPC സെക്രട്ടറി ബിജോ മാത്യു, ട്രഷറർ ജോജിൻ വി മാത്യു എന്നിവരുൾപ്പെടെയുള്ള എക്സിക്യൂട്ടിവ്സ് പങ്കെടുത്തു. പാസ്റ്റർ ജോസ് ബേബി പുതിയ ഭരണസമിതിയെ സമർപ്പിച്ചു പ്രാർത്ഥിച്ചു. പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും ലാൻഡ് വേ ന്യൂസ് ആശംസിക്കുന്നു. 

RELATED STORIES