ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഷാർജയിൽ

ഷാർജ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഷാർജയിൽ എത്തിച്ചേർന്നു. റീജിയണൽ കൗൺസിൽ കോർഡിനേറ്റർ ഡോ. കെ. ഒ. മാത്യുവിന്റെ അധ്യക്ഷതയിൽ ഡിസംബർ 1 രാവിലെ 9 മണിമുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കാനിരിക്കുന്ന ചർച്ച് ഓഫ് ഗോഡ് യുഎഇ സംയുക്ത ആരാധനയിൽ മുഖ്യ സന്ദേശം നൽകുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദർശനം.

ചർച്ച് ഓഫ് ഗോഡ് ഗൾഫ് അഡ്വൈസറി കൗൺസിൽ സെക്രട്ടറി റവ. ഗ്ലാഡ്സൺ വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി റവ. ജോൺ മാത്യു എന്നിവരോടൊപ്പം നാഷണൽ ഓവർസിയർ ഡോ. മാത്യു വിമാനത്താവളത്തിൽ സ്റ്റേറ്റ് ഓവർസിയറെ സ്വീകരിച്ചു. ഇന്ന് മുതൽ വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ വൈ. റെജി, തന്റെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി ഡിസംബർ 2 ന് കേരളത്തിലേക്ക് തിരിച്ചെത്തും.

RELATED STORIES