മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ

ഒരിക്കൽ മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന പി. സി. ജോർജാണ് ‘സ്വന്തം അപ്പനെ അടിച്ചവനാ ജോസ് കെ. മാണി’ എന്ന് പരസ്യമായി പ്രസ്താവിച്ചത്. ആരോപണം നിഷേധിക്കാൻ ജോസ് കെ. മാണിയോ കേരള കോൺഗ്രസോ ഇതുവരെ തയ്യാറായിട്ടില്ല. മാണിയെ മകൻ തല്ലിയ കാര്യം പല നേതാക്കൾക്കും അറിയാമെന്നുമാണ് ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞത്.

അര നൂറ്റാണ്ടിലേറെ എം.എൽ.എ ആയിരിക്കുകയും കാൽ നൂറ്റാണ്ടോളം മന്ത്രിപദം വഹിക്കുകയും ചെയ്ത കെ. എം. മാണിക്ക് അവസാനകാലത്ത് പാലായിലെ സ്വന്തം വീട്ടിൽ താമസിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നതാണ് ജോർജ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

അതിരാവിലെ പാലായിലെ വീട്ടിലേക്ക് ഉടൻ വരണമെന്ന് മാണിസാർ, കരഞ്ഞുകൊണ്ടാണ് വിളിച്ചതെന്ന് ജോർജ് പറയുന്നു. വീട്ടിലെത്തി നോക്കുമ്പോൾ ഭാര്യ കുട്ടിയമ്മയുടെ കൂടെയിരുന്നു വിഷമത്തോടെ ഇരിക്കുന്ന മാണി സാറിനെ കണ്ടതായും അദ്ദേഹം പറഞ്ഞു. വീട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രാവിലെ കാപ്പിപോലും ലഭിക്കാതിരുന്നെന്നും വേലക്കാരിയോട് ചോദിച്ചപ്പോൾ ‘ജോസ് മോൻ പറയാതെ കാപ്പി കൊടുക്കാൻ പറ്റുമോ’ എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും ജോർജ് ആരോപിച്ചു.

ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാണിയുടെ മരണത്തെ തുടർന്ന് ഉണ്ടായ കടുത്ത മനഃസമ്മർദവും വേദനയും ആണ്‌ തനിക്ക് കാന്‍സര്‍ വരാന്‍ കാരണമെന്ന ജോസ് കെ. മാണിയുടെ ഭാര്യയുടെ പ്രസ്താവനയും വിവാദമായിരുന്നു.

RELATED STORIES