തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. അഞ്ചൽ സ്വദേശികളായ ഡ്രൈവർ അക്ഷയ് (23), ജ്യോതി ലക്ഷ്മി (21), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.

ആന്ധ്രാപ്രദേശ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അഞ്ചൽ പോലീസ് കേസ് രജിസ്റ്റ‌ർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES